ആലപ്പുഴ കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് 4 വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിലെ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിൽ ആണ് രോഗബാധ. നെടുമുടിയിൽ മാത്രം കോഴിക്കും ബാക്കി സ്ഥലങ്ങളിൽ താറാവിനും ആണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. ഇവിടെ കാട, കോഴി എന്നിവയ്ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലം മൃഗസംരക്ഷണവകുപ്പിന് കൈമാറിയതിനാൽ ഉടൻ തന്നെ അടിയന്തര നടപടികൾ ഉണ്ടാകും.
















