ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി . ജയിലിൽ അനധികൃത സൗകര്യങ്ങൾ ഒരുക്കാൻ തടവുകാരിൽ നിന്നും ബന്ധുക്കളിലും നിന്നും ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കൊടി സുനിയടക്കമുള്ള ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ഡിഐജി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരോള്‍ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്.
















