ഈ വര്‍ഷത്തെ അവസാന ഉപഗ്രഹമായ ബ്ലൂ ബേര്‍ഡ് 6 വിക്ഷേപിച്ച് ഐഎസ്ആർഒ. അമേരിക്കന്‍ കമ്പനിയുടെ ബ്ലൂബേര്‍ഡ് ബ്ലോക്ക്–2വെന്ന വമ്പന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.
എല്‍വി മാര്‍ക്ക്–3 റോക്കറ്റാണ് 6500 കിലോ ഭാരമമുള്ള ബ്ലൂബേര്‍ഡ് ബോക്ക്–2 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ‘ബാഹുബലി’ എന്നാണ് എല്‍വിഎം അറിയപ്പെടുന്നത്. എല്‍വിഎം ഇതുവരെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണ് ബ്ലൂബേര്‍ഡ് മാര്‍ക്ക്–2. വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ അകലയെുള്ള ഭ്രമണപഥത്തിലെത്തിചേരും. ഭ്രമണപഥത്തിലെത്തിയാലുടന്‍ 223 ചതുരശ്ര മീറ്റര്‍ നീളത്തിലുള്ള ആന്റിനകള്‍ വിടര്‍ത്തും. ഇതോടെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേര്‍ഡ് ബ്ലോക്ക് –2വിനാകും.
















