മയക്കുമരുന്നിന് അടിമെപ്പട്ട് ബസില്‍ ബഹളമുണ്ടാക്കുകയും KSRTC ബസിന് നേരെ കല്ലെറിയുകയും ജിവനക്കാരെ ആക്രമിക്കുകയും ചെയ്ത 43 വയസ്സുകാരനായ രാജേഷ് എന്നയാളെ പോലിസ് പിടികുടി. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് വന്ന തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിന്റെ KSRTC-Swift സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തൃശൂരില്‍ നിന്നുമാണ് ഇയാള്‍ കയറിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു രാജേഷ്. മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണെന്ന് യാത്രക്കാരും സംശം പറയുന്നുണ്ട്. ബസില്‍ 70ല്‍ പരം യാത്രക്കാരുണ്ടായിരുന്നു.
ഇദ്ദേഹം ടിക്കറ്റ് എടുക്കാന്‍ പോലും തയ്യാറാകാതെ ബസില്‍ ബഹളം വയ്ക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ അസഭ്യം പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പുതുക്കാടിന് സമീപം തലോര്‍ എന്ന സ്ഥലത്ത് ഇറക്കിവിടാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ രാഹുലിനെയും ഡ്രൈവര്‍ സുധീഷ് കുമാറിനെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇയാള്‍ ബസിനു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ ബസിന്റെ സൈഡ് ഗ്ലാസ് പൊട്ടുകയും ചെയ്തു. പുതുക്കാട് പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിയെത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബസിലുണ്ടായിരുന്ന യാത്രാക്കാരുടെ സഹായത്തോടെ പിടികൂടി.
ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, സ്ത്രീകളെ അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് ഇയാള്‍ക്കെതിരേ കേസെടുത്തു. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. പ്രതിയായ രാജേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുതുക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആദം ഖാന്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിമ റാഫേല്‍, ജിജോ, CPO ബെയ്‌സണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
CONTENT HIGH LIGHTS; Drunk man boards KSRTC bus: Unconscious, shouts and throws stones at passengers and staff; Accused taken into police custody
















