ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞിന്റെ പിടിയിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ,പഞ്ചാബ്, ഹരിയാന പശ്ചിമബംഗാൾ, ജമ്മു കാശ്മീർ സംസ്ഥാനങ്ങൾ. ദൃശ്യപരിധി കുറഞ്ഞതോടെ ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ വൈകി.
ഡൽഹി വിമാനത്താവളത്തിൽ ഇന്നു മാത്രം റദ്ദാക്കിയത് പത്തോളം വിമാന സർവീസുകളാണ്. നൂറിലധികം വിമാന സർവീസുകൾ വൈകി. ജമ്മുകശ്മീരിലെ അഞ്ചു ജില്ലകൾക്ക് ഹിമപാദ മുന്നറിയിപ്പ് നൽകി.ദോഡ, ഗണ്ടേർബാൽ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ ജില്ലകൾക്കാൻ മുന്നറിയിപ്പ്. ഡൽഹിയിലെ വായു മലിനീകരണത്തെ ചൊല്ലിയുള്ള വാക് പോര് മുറുകുകയാണ്. താൻ രണ്ട് ദിവസം ഡൽഹിയിൽ തുടർന്നാൽ ആരോഗ്യ സ്ഥിതി മോശം ആകുന്നുവെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രസ്താവനയെ ചൊല്ലിയാണ് പുതിയ തർക്കം.
















