ക്രിസ്മസ് ദിനത്തിലും സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഉയരുന്നത് ആഘോഷവേളയിൽ വിപണിയിൽ വലിയ ചലനമുണ്ടാക്കുന്നുണ്ട്. സ്വർണ വില ഇന്ന് പവന് 240 രൂപ കൂടി 1,02,120 ആയി. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 12,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവന് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വർധനവുണ്ടായി.
















