വടക്കുകിഴക്കൻ നൈജീരിയൻ നഗരമായ മൈദുഗുരിയിലെ ഒരു പള്ളിയിൽ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഏഴ് വിശ്വാസികൾ കൊല്ലപ്പെട്ടു. വർഷങ്ങളായി ജിഹാദി ഗ്രൂപ്പുകളായ ബോക്കോ ഹറാമും അതിൻ്റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും കലാപം നടത്തുന്ന സ്ഥലമാണിത്. എന്നാൽ ഇതുവരെ അക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. നഗരത്തിലെ ഗാംബോരു മാർക്കറ്റിലെ തിരക്കേറിയ ഒരു പള്ളിയിൽ വൈകുന്നേരം മുസ്ലീം വിശ്വാസികൾ സായാഹ്ന പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു സ്ഫോടനം. എത്ര പേർ മരിച്ചുവെന്നതിൻ്റെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
















