സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍ , ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍ , ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരക്കാണ്. ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരക്കും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
മുന്‍സിപ്പാലിറ്റികളില്‍ പ്രത്യേകം വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഒരു അംഗം നാമനിര്‍ദേശം ചെയ്യുകയും മറ്റൊരാള്‍ പിന്തുണക്കുകയും ചെയ്യണം. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒപ്പണ്‍ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. ബാലറ്റിന് പിറകില്‍ വോട്ടു ചെയ്യുന്ന അംഗം പേരെഴുതി ഒപ്പിടണം. ഒറ്റസ്ഥാനാര്‍ഥി മാത്രമെയുള്ളൂ എങ്കില്‍ ആ വ്യക്തി ജയിച്ചതായി പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിലേക്ക് ആകെ തിരഞ്ഞടുത്ത അംഗങ്ങളുടെ പകുതിയെങ്കിലും ഉണ്ടെങ്കിലേ ക്വാറം തികഞ്ഞതായി കണക്കാക്കൂ.
അതേസമയം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം രാവിലെ ചേരും. ഐ ഗ്രൂപ്പില്‍ നിന്നുള്ള വി കെ മിനിമോളാണ് യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ടേം വ്യവസ്ഥ പ്രകാരം രണ്ടര വര്‍ഷത്തിനു ശേഷം ഷൈനി മാത്യു മേയറാകും. മേയര്‍ സ്ഥാനത്തേയ്ക്ക് തഴയപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ഇന്നത്തെ വോട്ടെടുപ്പില്‍ സഹകരിക്കും.
തിരുവനന്തപുരത്ത് വി വി രാജേഷാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡോ. നിജി ജസ്റ്റിനെ മേയറായും എ പ്രസാദിനെ ഡെപ്യൂട്ടി മേയറായും കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കോര്‍പറേഷനില്‍ തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്ന് വിജയിച്ച ഒ സദാശിവനാണ് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി,കോട്ടൂളിയില്‍ നിന്ന് വിജയിച്ച ഡോ എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
കൊല്ലം കോര്‍പ്പറേഷനില്‍ എ കെ ഹഫീസ് ാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക്മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ഡോ.ഉദയ സുകുമാരന്‍ മത്സരിക്കും. കണ്ണൂരില്‍ നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിരയാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. മുസ്ലീം ലീഗ് അംഗം കെ പി താഹിറാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുക.
















