സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. പവന് ഇന്ന് വില 560 രൂപയാണ് കൂടിയത്. ഇതോടെ 1,02,680 രൂപയായി മാറി. ഗ്രാമിന്റെ വില 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 12,765 രൂപയായി. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന്റെ വില.
18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,040 രൂപയാണ് ഇന്നത്തെ വില. 480 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില – 10630 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്.
കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
















