വയനാട്ടിൽ ഭീതിപടർത്തിയിരുന്നു കടുവ പിടിയിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയിൽ സ്ഥാപിച്ചിരുന്ന കൂട്ടിൽ കടുവ കുടുങ്ങിയത്. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. കടുവക്ക് പരിക്കുകൾ ഉള്ളതിനാൽ തിരികെ കാട്ടിലേക്ക് വിടില്ലെന്ന് അധികൃതർ അറിയിച്ചു.
ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ശനിയാഴ്ച മാരനെ കടുവ ആക്രമിച്ചത്. തുടർന്ന് ഉടൻ തന്നെ മാരനെ ആശുപത്രയിൽ എത്തിച്ചിരുന്നെകിലും മരിച്ചു. ഇതിനെ ശേഷമാണ് കടുവയെ പിടികൂടുന്ന നടപടികൾ വനം വകുപ്പ് ആരംഭിക്കുന്നത്.
















