കൊല്ലം, പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയിൽ വഴി ഭീഷണിയെത്തിയത്.
ഭീഷണി വന്നതിനെ തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തുകയും മുഴുവൻ ജീവനക്കാരെയും പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
ക്രിസ്മസ് അവധിയുടെ തൊട്ടടുത്ത ദിവസമായതിനാൽ ഓഫീസുകളിൽ ജോലിക്കാർ കുറവായിരുന്നു. മുൻപും ഇരു കലക്ടറേറ്റുകളിലും വ്യാജ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
















