കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ പേരെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ആദ്യം തൂങ്ങിമരിച്ചതിനു പിന്നാലെ ഇതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം.
കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).
















