സർവകാല റെക്കോർഡുകളും തകർന്ന് സ്വർണവില കത്തിക്കയറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന് 12,945 രൂപയായി. ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്ന് റെക്കോർഡ് തിരുത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപ.
















