എറണാകുളം അങ്കമാലി എം.സി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പടിഞ്ഞാറെ കൊരട്ടി ചെരുപറമ്പിൽ വീട്ടിൽ പരേതനായ മാധവന്‍റെ മകൻ അജിത്ത് (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. അജിത്ത് വീട്ടിൽ നിന്ന് ബൈക്കിൽ എം.സി.റോഡ് വഴി വരുമ്പോൾ ആയിരുന്നു കാര് ഇടിച്ചത്. ഉടൻ തന്നെ അടുത്തുള്ള എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമ്മ: ഷീല. സഹോദരൻ: അഖിൽ
















