ഊട്ടി: ഊട്ടിയിൽ വെള്ളിയാഴ്ച താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. തലക്കുന്തയിലെ മഞ്ഞുവീഴ്ച കാണാൻ സന്ദർശകർക്ക് വനം വകുപ്പ് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി .
ഊട്ടിയിൽ അതിശൈത്യം നാൾക്കുനാൾ കൂടിവരുന്നു. എന്നാൽ, തലകുന്തയിൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയവർ നിരാശരായി.
ചതുപ്പുസ്ഥലങ്ങളിലേക്കു പോകുന്നത് വനംവകുപ്പ് വിലക്കിയിരിക്കുകയാണ്. അപകടം മുൻനിർത്തി സുരക്ഷാനടപടി എന്ന നിലയ്ക്കാണ് വനംവകുപ്പ് കഴിഞ്ഞദിവസംമുതൽ നിയന്ത്രണം കൊണ്ടുവന്നത്.
ഇതുകാരണം സഞ്ചാരികൾ റോഡരികിൽനിന്നും സുരക്ഷിതമായ മറ്റു ഭാഗങ്ങളിൽനിന്നും കാഴ്ച ആസ്വദിച്ചു. തലകുന്തയിലെ കാഴ്ച കാണാൻമാത്രം സഞ്ചാരികൾ എത്തുന്നുണ്ട്.
















