യുവ നടൻ സന്ദീപ് നായകനായ മിസ്റ്ററി ത്രില്ലർ ചിത്രമായ ‘എക്കോ’ ഒടിടിയിലേക്ക് എത്തുന്നു. 2025 നവംബർ 21 നാണ് ‘എക്കോ’ റിലീസ് ചെയ്തത്. ഡിസംബർ 31ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും.
Chila sathyangal ethra shramichaalum kandethanaakilla pic.twitter.com/9KcZSb43Wp
— Netflix India South (@Netflix_INSouth) December 26, 2025
പുതുവത്സരം ആഘോഷമാക്കാൻ ചിത്രം സ്ട്രീം ചെയ്യുന്ന വിവരം നെറ്റ്ഫ്ലികസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ബാഹുൽ രമേശ് രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രം
സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, അശോകൻ, ബിയാന മോമിൻ, സിം ഷി ഫീ, എൻ ജി ഹംഗ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് ശേഖർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബാഹുൽ രമേശിന്റെ ആനിമൽ ട്രൈയോളജിയിലെ അവസാന ചിത്രം കൂടിയാണ് എക്കോ.
















