ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ സിബിഐ നല്‍കിയ അപ്പീലില്‍ അടിയന്തര വാദത്തിന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ഉന്നാവോ ബലാത്സംഗ കേസില്‍ ഇന്നലെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ധാക്കുകയും ചെയ്ത ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെയാണ് സിബിഐ നടപടി. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.
2017 ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അതേസമയം, ഉന്നാവ്, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം/ കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights : Unnao Rape Case: Supreme Court To Hear CBI’s Challenge To Suspension Of Kuldeep Sengar’s Sentence
















