Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആറു വയസ്സുകാരന്റെ മരണം: കുളത്തിലേക്ക് തനിയെ എത്തിപ്പെടാൻ സാധ്യതയില്ലെന്ന് ചെയർമാൻ; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2025, 12:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് ചിറ്റൂർ ഇരവക്കാട് വീടിന് സമീപത്തെ കുളത്തിൽ ആറു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. ഇരവക്കാട് സ്വദേശി മുഹമ്മദ് അനസ്, സൗഹിദ ദമ്പതികളുടെ മകനായ സുഹാനാണ് ഞായറാഴ്ച രാവിലെ മരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. 21 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെങ്കിലും, കുട്ടിയുടെ മരണത്തെ ചുറ്റിപ്പറ്റി ബന്ധുക്കളും നാട്ടുകാരും ശക്തമായ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നതിനാൽ, കുട്ടിയെ കാണാതായ വിവരം വീട്ടുകാർ വൈകിയാണ് അറിയുന്നത്. ഉടൻ തന്നെ ചിറ്റൂർ പോലീസിനെ വിവരമറിയിച്ചു. തിരച്ചിലിന്റെ ഭാഗമായി ശനിയാഴ്ച സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന്റെ അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

എന്നാൽ, ഞായറാഴ്ച രാവിലെ, ആദ്യമായി തിരച്ചിൽ നടത്തിയ കുളത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള മറ്റൊരു കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ദൂരത്തിലുള്ള കുളത്തിൽ കുട്ടി തനിയെ എത്തിപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് ദുരൂഹതയ്ക്ക് പ്രധാന കാരണം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാണാതായതിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ കളിക്കുന്നതിനിടെ സുഹാനെ സഹോദരൻ ‘ബാഡ് ബോയ്’ എന്ന് വിളിച്ചത് ഇഷ്ടപ്പെടാതെ കുട്ടി പിണങ്ങി പുറത്തേക്ക് പോയതാകാം എന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ, നിമിഷങ്ങൾക്കകം ഒരു ആറു വയസ്സുകാരൻ ഇത്രയും ദൂരം തനിയെ പോകാനുള്ള സാധ്യത കുറവാണെന്ന് പിന്നീട് അവർ അഭിപ്രായപ്പെട്ടു. “ആരോ കുട്ടിയെ എടുത്തുകൊണ്ടു പോയതുപോലെയാണ് തോന്നുന്നത്,” ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. കുട്ടി സാധാരണയായി സഹോദരനൊപ്പം സമീപത്തുള്ള പാർക്കിൽ കളിക്കാൻ പോകാറുണ്ടെങ്കിലും മൃതദേഹം കണ്ടെത്തിയ ഈ കുളത്തിന്റെ ഭാഗത്തേക്ക് വരാറില്ല എന്നും അവർ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തിയ കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള വഴിയും ദുരൂഹത വർധിപ്പിക്കുന്നു. പ്രധാന റോഡിനോട് ചേർന്നല്ല ഈ കുളം സ്ഥിതി ചെയ്യുന്നത്. “റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനടുത്തേക്ക് എത്താൻ.

ReadAlso:

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറു വയസ്സുകാരൻ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികമാണ്,” എന്ന് നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ ചൂണ്ടിക്കാട്ടി.

മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഘടന അനുസരിച്ച് അവിടെ കാൽ വഴുതി വീഴാനുള്ള സാധ്യത കുറവാണെന്നും, ആരെങ്കിലും കുളത്തിലേക്ക് ഇറങ്ങിയാൽ മാത്രമേ അപകടം സംഭവിക്കൂ എന്നും ചെയർമാൻ വ്യക്തമാക്കി.

കൂടാതെ, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയും ആളുകൾ കുളിച്ചിരുന്നുവെന്നും, എന്നാൽ അപ്പോഴൊന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.

കുട്ടി അപകടത്തിൽപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് കണ്ടെത്താൻ പോലീസിന്റെ വിശദമായ അന്വേഷണം വേണമെന്നാണ് നഗരസഭ ചെയർമാനും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണവും ഈ ദുരൂഹത നീക്കുന്നതിൽ നിർണായകമാകും.

Tags: palakkadANWESHANAM NEWSപാലക്കാട്ചിറ്റൂർCHITTOR6 YEAR OLD BOY DEATH6 വയസ്സുകാരന്റെ മരണം

Latest News

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies