കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച കലുങ്കിൽ വീണ് കാൽനടയാത്രികൻ മരിച്ചു. വില്യാപ്പള്ളി സ്വദേശി ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവുപാലത്തിൽ വീണ നിലയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാളെ കണ്ടെത്തിയത്.
വൈകിട്ട് ആറ് മണിയോടെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് ഇറങ്ങിയതായിരുന്നു മൂസ. രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കലുങ്കിനിടയിൽ വീണ നിലയിൽ കണ്ടെത്തിയത്. അബദ്ധത്തില്‍ വീണതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
തല കലുങ്കിലേക്ക് ഇടിച്ചു വീണ നിലയിലായിരുന്നു. ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവില്‍ വടകര ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
















