പലപ്പോഴും ജോലിക്ക് പോകുന്നവരുടെ പ്രധാന പ്രശ്‌നം കറികള്‍ ഉണ്ടാക്കുക എന്നതാണ്. ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കഴിക്കാനോ വൈകീട്ട് വീട്ടില്‍ എത്തിയ ശേഷം ഭക്ഷണത്തിനായോ കറികള്‍ ഉണ്ടാക്കുക എന്നത് വലിയ പാടാണ്. എന്നാല്‍ ഇതാ 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി പരിചയപെട്ടാലോ.
ആവശ്യമായ വസ്തുക്കള്‍.
വഴുതനങ്ങ (നാലായി കീറി കാല്‍ ഇഞ്ച് കനമുള്ള കഷണങ്ങളാക്കിയത്) : ഒരു കപ്പ്
മഞ്ഞള്‍ : ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് : മുക്കാല്‍ കപ്പ്
പുളി : ഒരു ചെറിയ നെല്ലിക്കയോളം
കടുക് : അര ടീസ്പൂണ്‍ (അരയ്ക്കുന്നതിന്)
വറവിന്
ചുവന്ന മുളക് : രണ്ട് എണ്ണം
കടുക് : ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ : ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ കുറച്ച് വെള്ളമൊഴിച്ച് മഞ്ഞള്‍ ചേര്‍ത്ത് ഉപ്പും ഇട്ട് വേവിക്കുക. കഷണം ഉടയരുത്. തേങ്ങ നേര്‍മ്മയായരച്ച് കടുക് ചതച്ച് പുളി വെള്ളത്തില്‍ ചേര്‍ത്ത് ഒഴിക്കുക. തിളച്ച ശേഷം കടുകും ചുവന്നമുളകും വറുത്തിട്ടാല്‍ ഉപയോഗിക്കാം. അധികം വെള്ളം ചേര്‍ക്കാതിരുന്നാല്‍ തൊടുകറിയായും നേര്‍ത്തതായി ഉണ്ടാക്കിയാല്‍ ഒഴിച്ചു കറിയായും ഉപയോഗിക്കാം.
















