കൊച്ചി ബ്രോഡ്‌വേയിൽ കടകൾക്കു തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിലവിൽ നിയന്ത്രണവിധേമായിട്ടുണ്ട്. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു.
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ സ്ഥലത്തെത്തി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
















