ലാലേട്ടന്റെ അമ്മയുടെ അവസാന ജന്‍ദിനാഘോഷമായിരുന്നു കഴിഞ്ഞത്. ശേഷം ഇപ്പോള്‍ മടക്കം. ജന്‍മദിനത്തിന് ലാലേട്ടന്‍ അമ്മയ്ക്കുവേണ്ടി കാത്തുവെച്ചത് കുഞ്ഞ് ആവിര്‍ഭവിന്റെ പാട്ടായിരുന്നു. ആവിര്‍ഭവ് ലാലേട്ടന്റെ അമ്മയ്ക്കു വേണ്ടി ‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം’ എന്ന പാട്ടാണ് പാടിക്കൊടുത്തത്. അസുഖ ബാധിതയായിരിക്കുമ്പോഴും കുടുംബത്തിനൊപ്പം ലാലേട്ടന്റെ അമ്മ ആഘോഷിച്ചു. കേക്കു മുറിച്ചു. കസവു കരയുള്ള കോടി പുതച്ചു. ലാലുവിനൊപ്പം ചിത്രങ്ങളെടുത്തു. പാട്ടു കേട്ടു. അങ്ങനെ ലാലേട്ടന്‍ അമ്മയുടെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തു.
ഭാര്യ സുചിത്ര, മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം മേജര്‍ രവി അടക്കമുള്ള സുഹൃത്തുക്കളും ജന്മദിനാഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിരുന്നു. കുറച്ചു വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലാണ് ശാന്തകുമാരിയമ്മ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനം മോഹന്‍ലാല്‍ അമ്മ താമസിക്കുന്ന എളമക്കരയിലെ വീട്ടിലേക്ക് എത്താറുണ്ട്. എന്നാല്‍, ഇത്തവണത്തെ പിറന്നാള്‍ ആഘോഷ വീഡിയോയുടെ ശ്രദ്ധ കവര്‍ന്നത് ആവിര്‍ഭവ് ആണ്. പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോയായ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ മൂന്നിന്റെ വിജയി കൂടിയാണ് ആവിര്‍ഭവ്.
CONTENT HIGH LIGHTS; Aavirbhav’s song as a surprise for his last birthday: Aavirbhav sang the song ‘Alliyambal Kadavil’ for Lalettan’s mother
















