രണ്ട് ആൺമക്കൾ ആയിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയ്ക്കും. മൂത്ത മകൻ പ്യാരി ലാൽ 2000 ത്തിലാണ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെയാണ് ഏഴു വർഷങ്ങൾക്കിപ്പുറം 2007ലാണ് വാർദ്ധക്യ സഹജമായ അസുഖം മൂലം അച്ഛൻ വിശ്വനാഥൻ നായരും മരിച്ചത്. അത് വരെ തിരുവനന്തപുരത്ത് ആയിരുന്ന അമ്മ ശാന്തകുമാരി. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മകൻ എപ്പോഴും അടുത്ത് വേണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്.
അപ്പോഴും താനും, അച്ഛനും , ചേട്ടനും, അമ്മയും ഒരുമിച്ചു താമസിച്ചിരുന്ന വീട് പൊന്ന് പോലെ നോക്കിരുന്നു ലാലേട്ടൻ. ആദ്യം തേവരയിലെ വീട്ടിൽ ആയിരുന്ന അമ്മയെ എട്ട് വർഷങ്ങൾക്ക് ശേഷം എളമക്കരയിൽ പുതിയ വീട് പണിത് അവിടേക്ക് മാറ്റിയത്. കുറച്ച് കൂടി ശാന്തമായതും അമ്മയുടെ ചികിത്സനടക്കുന്ന അമൃതഹോസ്പിറ്റലിൽ ഇത്രയും പെട്ടന്ന് എത്തുവാനും, വേണ്ടിയാണ് എളമക്കരിയിൽ സ്ഥലം വാങ്ങി വീട് വെച്ച് അമ്മയെ അങ്ങോട്ട് കൊണ്ടുപോയത്.
എങ്കിലും വർഷങ്ങളായി കൊച്ചിയിൽ ഉണ്ടെങ്കിലും അന്ത്യാഭിലാഷം. ഭർത്താവിൻ്റെയും, മകൻ പ്യാരി ലാലിൻറെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് വേണമെന്നായിരുന്നു. അമ്മ മരിച്ച് മണിക്കൂറുകൾക്ക് ഇപ്പുറം അമ്മയുടെ അന്ത്യാഭിലാഷം നടത്തുവാൻ തന്നെയാണ് മോഹൻലാൽ തീരുമാനിച്ചത്. തിരുവനന്തപുരത്തെ വീട്ടിൽ ഭർത്താവും, മകനും അന്ത്യവിശ്രമം കൊള്ളുന്ന തൊട്ടടുത്ത് തന്നെയാണ് അമ്മയ്ക്ക് വേണ്ടി ലാലേട്ടൻ ചിത ഒരുക്കുന്നത്.13 വർഷങ്ങൾക്ക് മുൻപ് സ്ട്രോക്ക് വന്ന് ആരോഗ്യകരമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ എളമക്കരയിലെ വീട്ടിലാണ് താമസിച്ചുകൊണ്ടിരുന്നത്.
സംസാരിക്കാൻ പോലും കഴിയാതെ പോയ അമ്മയെ കുറച്ചെങ്കിലും. പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് ചികിത്സകൾ ലാലേട്ടൻ ചെയ്തിരുന്നു. അമൃതയിലെ ന്യൂറോ വിഭാഗത്തിൽ നടത്തിയ ചികിത്സയിൽ സംസാരം തിരിച്ചുകിട്ടുന്ന വിധത്തിലേക്ക് എത്തിചേർന്നിരുന്നു. തുടർന്നാണ് തേവരയിലെ വീട്ടിൽ നിന്നും കുറച്ച് കൂടി ശാന്തമായതും മകന് അമ്മക്കരികിൽ പെട്ടന്ന് എത്തുവാനും വേണ്ടിയാണ് എളമക്കരിയിൽ വീട് വെച്ചത്. ലാലേട്ടനോ, സുചിത്രയോ, വിസ്മയയോ, പ്രണവോ ആരെങ്കിലും ഒക്കെയായി ഈ വീട്ടിൽ അമ്മക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ഉച്ചയോടെ അമ്മയുടെ മരണ വാർത്ത എത്തിയത്. 90 വയസ്സായിരുന്നു അമ്മയുടെ പ്രായം.
കുറച്ച് ദിവസമായി അമ്മ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ലാലേട്ടൻ അമ്മക്കരികിൽ തന്നെ ഉണ്ടായിരുന്നു. അതിനിടെയാണ് സിബിമലയിലിൻ്റെ മകൻ്റെ വിവാഹത്തിന് ലാലേട്ടൻ എത്തിയത്. വിവാഹ വേദിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ അമ്മകരികിൽ എത്തി. ഒട്ടും വയ്യാത്തത് കൊണ്ട് രാത്രി മുഴുവൻ അമ്മക്ക് അരികിൽ തന്നെ ഉണ്ടായിരുന്നു. ലാലേട്ടനും ഭാര്യയും മക്കളും അമ്മക്ക് ആശ്വാസമേകിക്കൊണ്ട് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു രാത്രി മുഴുവൻ . അവസാന നിമിഷം വരെയും ഒരു മകൻ്റെ സ്നേഹവും, കരുതലും അമ്മക്ക് നൽകി സന്തോഷ കരമായ ഒരു യാത്രയപ്പാണ് മകൻ നൽകിയത്.
















