തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച ബിജെപി പ്രവർത്തകരെയും തിരുവനന്തപുരം മേയർ വി.വി രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാ നാഥിനെയും അഭിനന്ദിച്ച് കത്തയച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചരിത്രപരമായ പ്രകടനം കാഴ്ചവച്ച നമ്മുടെ പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരെയും കാര്യകർത്താക്കളെയും അഭിനന്ദിക്കുന്നു: മോദി മേയർക്കയച്ച കത്തിൽ പറയുന്നു. മേയർ വി.വി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ ഈ കത്ത് പങ്കുവെച്ചത്.
തങ്ങളുടെ പാർട്ടിയോട് കാണിച്ച ഊഷ്മളതയ്ക്ക് ഈ നഗരത്തിലെ ജനങ്ങളോട് നന്ദി പറയുന്നെന്നും തിരുവനന്തപുരം നഗരത്തിന്റെ വികസനമെന്ന തങ്ങളുടെ കാഴ്ചപ്പാട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും മോദി കുറിച്ചു.
മോദി നൽകിയ ഈ വാഗ്ദാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളതെന്നും കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നൽകുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
















