സിപിഐക്ക് എതിരായ ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെളളാപ്പളളിയെ തളളി പറഞ്ഞും അദ്ദേഹത്തെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് വെളളാപ്പളളിയെ തളളി പറഞ്ഞത്. എന്നാല്‍ കാറില്‍ കയറ്റില്ലെന്ന് പറയാന്‍ താന്‍ ബിനോയ് വിശ്വമല്ല പിണറായി വിജയനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിച്ച വിഷയത്തില്‍ വെളളാപ്പളളി നടേശനെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചതിയന്‍ ചന്തുവെന്ന പരാമര്‍ശത്തില്‍ സിപിഐക്ക് ഒപ്പം നിന്ന മുഖ്യമന്ത്രി വെളളാപ്പളളിയെ കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട്സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെളളാപ്പളളി നടേശനെ കാറില്‍ കയറ്റി ആഗോള അയ്യപ്പ സംഗമത്തിന് എത്തിയത് തിരിച്ചടിയായെന്ന വിമര്‍ശനമുണ്ടെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights : CM Pinarayi vijayan’s replay to vellappally natesan’s remark on cpi
















