തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല. അത് അദ്ദേഹത്തിന് വിടുന്നു. ജനങ്ങൾക്ക് എല്ലാം അറിയാം. ജനത്തിന് വെള്ളാപ്പള്ളിയേയും അറിയാം. കമ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം. ജനങ്ങൾ തന്നെ തീരുമാനിക്കട്ടെയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ‘
ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹമല്ലല്ലോ ഞാൻ. എൻറെ കാഴ്ചപ്പാടും നിലപാടും ഞാൻ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. അതിൽ എന്ത് ആക്ഷേപമാണുള്ളതെന്ന് ബിനോയ് വിശ്വം ചോദിച്ചു. എൽഡിഎഫിനോ അതിലെ പാർട്ടിക്കോ മാർക്കിടാനോ, തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല.
















