പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സി ഐ. പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയ്ക്ക് വേണ്ടിയാണ് സൈബർ സെൽ സി ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.
സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി. തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ജാമ്യം നിന്നതെന്നും ശങ്കരൻകുട്ടിയെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും സി ഐ സുനിൽ കൃഷ്ണൻ പറഞ്ഞു.
എന്നാൽ വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് ഒഴിക്കുകയായിരുന്നു. നവംബർ മാസം എട്ടാം തീയതി ആയിരുന്നു ശങ്കരൻകുട്ടിക്കെതിരെ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights : CI grants bail to accused in POCSO case in Pathanamthitta
















