ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിൽ പ്രവേശനം എങ്ങനെ ലഭിച്ചെന്ന ചോദ്യവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പദവി നോക്കാതെ സോണിയാ ഗാന്ധിയെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
കൂടാതെ സോണിയാ ഗാന്ധിയ്ക്കും അടൂർ പ്രകാശിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സോണിയാ ഗാന്ധിയിലേക്ക് നീങ്ങണമെന്നും കൂടാതെ ഗുഢാലോചന പുറത്തുവരണമെന്നും സോണിയാ ഗാന്ധിയുടെ മൊഴി നിർണായകമാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് താക്കോൽ ഏറ്റുവാങ്ങുന്ന പരിപാടിയിലേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്തുകൂടി നടന്ന് പോയതുപോലെയാണോ സോണിയാ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടുന്നത്. അതും ഒറ്റയ്ക്ക് അല്ല പോയത്. രണ്ട് തവണ പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















