പാലക്കാട്: പാലക്കാട് ആലത്തൂരിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബിജെപി പ്രവർത്തകൻ ആയ പോരുളിപാടം സുരേഷ് എന്നയാളാണ് പിടിയിലായത്. അതിക്രമത്തിന് പിന്നാലെ രക്ഷപെട്ട ഇയാളെ രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് പോലീസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പഴനിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
വ്യാഴാഴ്ചയാണ് പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയ്ക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വയോധികയുടെ വീട്ടിൽ സുരേഷ് കയറിയത്. രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. ചെറിയ ഷെഡിൽ താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സുരേഷും ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാൻ സുരേഷിനെതിരെ കേസെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപെടുത്തുമെന്നാണ് വിവരം.
















