Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

എന്നെ ഒരു മൃഗമാക്കിയത് എൻ്റെ മാതാപിതാക്കളാണ്”: സ്നേഹം നിഷേധിക്കപ്പെട്ടപ്പോൾ കൊലയാളിയായ പ്രിയ സിംഗിൻ്റെ കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2026, 11:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമൂഹത്തിൽ ഒരിക്കലും ഒരു കുറ്റവാളി സ്വയമേ രൂപപ്പെടുന്നില്ല. ഒരു വ്യക്തി അത്തരത്തിൽ മാറുന്നുണ്ടെങ്കിൽ, അതിൽ ഒരു പങ്ക് സമൂഹത്തിനോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനോ തീർച്ചയായും ഉണ്ടാകും. കുട്ടിക്കാലത്ത് അനുഭവിക്കുന്ന കഠിനമായ മാനസിക പീഡനങ്ങളാണ് പലപ്പോഴും നിരപരാധികളെ കുറ്റവാളികളാക്കി മാറ്റുന്നത്. കൊലയും കൊലപാതകവും ചെയ്യുന്ന ഏതൊരാളോടും അവരുടെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചാൽ, സങ്കടകരമായ ഒരു കഥ അവർക്ക് പറയാനുണ്ടാകും.

ജീവിതം അവരെ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തിച്ചു എന്നതിൻ്റെ നേർചിത്രം നമുക്കവിടെ കാണാൻ സാധിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2008-ൽ മീററ്റിൽ നടന്ന ആ ഞെട്ടിക്കുന്ന സംഭവം. കുടുംബം കാരണം ഒരു കുട്ടിക്ക് കൊലപാതകിയായി മാറേണ്ടി വന്ന ഈ സംഭവം, ഒരു കുട്ടിയുടെ ജീവിതത്തിൽ കുടുംബബന്ധങ്ങൾ എത്രമാത്രം നിർണായകമായ മാറ്റങ്ങളും നാശവും ഉണ്ടാക്കുമെന്നതിൻ്റെ വേദനിപ്പിക്കുന്ന നേർസാക്ഷ്യമാണ്.

2008 നവംബർ 11 മീററ്റ് നഗരം.അവിടെ ആണ് സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ച പ്രേംവീർ സിംഗിന്റെ (65) വീട്. പതിവിലും വിപരീതമായി ആ വീട് അന്നത്തെ ദിവസം വളരെ നിശബ്ദമായിരുന്നു.ഉച്ചയായിട്ടും വാതിൽക്കൽ വെച്ച പാലും പത്രവും ആരും എടുക്കാത്തതിനെ തുടർന്ന് അയൽക്കാർക്ക് സംശയമായി. ബന്ധുക്കളെത്തി പോലീസിൻ്റെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. സ്വീകരണമുറിയിൽ തല തകർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രേംവീർ സിംഗ്.

അടുക്കളയിൽ അതിലും ദാരുണമായ അവസ്ഥയിൽ ഭാര്യ സന്തോഷ് സിംഗ് (59). അവരുടെ തലക്ക് മാത്രമല്ല പരിക്കേറ്റിരുന്നത്,ആ കൈകളുടെ വിരലുകൾ അറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു! വീട്ടിൽ ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളില്ലായിരുന്നു. അപരിചിതരല്ല കൊലയാളികൾ എന്ന് മുകളിലത്തെ നിലയിൽ കെട്ടിയിരുന്ന വളർത്തുനായയുടെ നിശബ്ദത പോലീസിന് ഉറപ്പായി

​പോലീസ് അന്വേഷണം ചെന്നെത്തിയത് ആ വീടിന്റെ അകത്തളങ്ങളിലെ ദുരന്തകഥകളിലേക്കായിരുന്നു. പ്രേംവീർ-സന്തോഷ് ദമ്പതികളുടെ ഇളയ മകൾ, പ്രിയ സിംഗ്. തൻ്റെ മകളല്ല ഇവൾ എന്ന കൊടിയ സംശയം പ്രേംവീർ സിംഗിന്റെ മനസ്സിലുണ്ടായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്തി സത്യം ബോധ്യപ്പെടുന്നതിന് പകരം, അയാൾ ആ കുഞ്ഞിനെ ജനിച്ച നാൾ മുതൽ വെറുത്തു.

അച്ഛൻ്റെ വെറുപ്പ് കണ്ടു വളർന്ന അമ്മയും പ്രിയയെ അകറ്റി നിർത്തി. സ്നേഹവും വാത്സല്യവും അറിഞ്ഞു വളരേണ്ട പ്രായത്തിൽ, വെറുപ്പും ദേഷ്യവും കുറ്റപ്പെടുത്തലുകളും ശാരീരിക ഉപദ്രവങ്ങളും മാത്രമായിരുന്നു പ്രിയയുടെ സമ്പാദ്യം. കൗമാരത്തിൽ, സ്വന്തം സഹോദരന്റെ സുഹൃത്ത് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പോലും, കുടുംബം അവളെയാണ് കുറ്റപ്പെടുത്തിയത്. മുറിയിൽ പൂട്ടിയിട്ടും മർദ്ദിച്ചും അവർ അവളെ തളർത്തി; അവൾ വീടിനുള്ളിൽ ഒരു തടവുകാരിയെപ്പോലെ ജീവിച്ചു.

2005-ൽ ‘മിസ് മീററ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രിയയ്ക്ക് പുറംലോകത്തേക്കുള്ള വാതിൽ തുറന്നു കിട്ടി. ഡൽഹിയിലെ പോളിടെക്നിക് കോളേജിൽ വെച്ചാണ് പ്രിയയ്ക്ക് ആശ്വാസമായ ഒരു കൂട്ടുകാരിയെ ലഭിച്ചത് – അനുജ് കുമാരി. അച്ഛൻ കൊല്ലപ്പെട്ട ശേഷം ബന്ധുക്കളാൽ വേട്ടയാടപ്പെട്ട അനുജിന്റെ ജീവിതവും സമാനമായിരുന്നു.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

ഒരേ വേദന പങ്കിട്ടവർ പെട്ടെന്ന് അടുത്തു. പ്രിയയ്ക്ക് ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, ഒരു സംരക്ഷക കൂടിയായി മാറി അനുജ്. പ്രിയയുടെ പഠനം പാതിവഴിയിൽ നിർത്തിക്കാനും പണം നൽകാതിരിക്കാനും പ്രേംവീർ ശ്രമിച്ചപ്പോൾ അനുജാണ് താങ്ങായി നിന്നത്. ആ നരകതുല്യമായ വീട്ടിലേക്ക് ഇനി തിരികെയില്ലെന്ന് പ്രിയ ഉറപ്പിച്ചു.

പ്രിയയെ സഹായിക്കാൻ അനുജ് കുമാരി കണ്ടെത്തിയ വഴി, കസിനായ അജേന്ദ്രനുമായി പ്രിയയുടെ വിവാഹം നടത്തുക എന്നതായിരുന്നു. എന്നാൽ അതൊരു വലിയ ചതിക്കുഴിയായി മാറി. അജേന്ദ്രനും അയാളുടെ സുഹൃത്തും ചേർന്ന് പ്രിയയെ ഉപദ്രവിക്കാൻ ശ്രമിച്ച ആ രാത്രി, ഒരു ഭർത്താവിൽ നിന്ന് പോലും സംരക്ഷണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ പ്രിയ ആ ബന്ധം ഉപേക്ഷിച്ചു.

ഈ വിഷമഘട്ടത്തിനിടയിലാണ് പ്രിയയെ പൂർണ്ണമായും തകർക്കുന്ന മറ്റൊരു വാർത്ത എത്തുന്നത്: പ്രിയയ്ക്ക് ലഭിക്കേണ്ട സ്വത്തുക്കൾ മുഴുവൻ മകൻ ഗൗരവിന്റെ പേരിലേക്ക് എഴുതിവെക്കാൻ പ്രേംവീർ തീരുമാനിച്ചു. ഇത്രയും കാലം അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് ഒടുവിൽ സാമ്പത്തികമായി കൂടി വഴിയാധാരമാക്കുന്നു എന്നറിഞ്ഞപ്പോൾ, പ്രിയയുടെ ഉള്ളിലെ പക ജ്വലിച്ചുയർന്നു. കൂട്ടിന് അനുജ് കുമാരിയും ചേർന്നു.

നവംബർ 10-ന് രാത്രി പ്രിയയും അനുജും മീററ്റിലെ ആ വാടകവീട്ടിലേക്ക് എത്തി. മകൾ വന്നതുകൊണ്ട് നായ കുരച്ചില്ല, വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു. വർഷങ്ങളായി ഉള്ളിൽ കിടന്ന വേദനയും പകയും മുഴുവൻ പുറത്തെടുത്ത നിമിഷങ്ങളായിരുന്നു പിന്നീട്. അച്ഛന്റെ തല അടിച്ചു തകർക്കുമ്പോൾ, തന്നെ മകളായി അംഗീകരിക്കാത്തതിലുള്ള കൊടും രോഷമായിരുന്നു പ്രിയയ്ക്ക്.

അമ്മയുടെ കൈവിരലുകൾ അറുത്തു മാറ്റുമ്പോൾ, ഒരിക്കൽ പോലും സ്നേഹത്തോടെ തന്നെ ചേർത്തുപിടിക്കാത്ത ആ കൈകളോടുള്ള പകയുടെ കനലുകൾ ആളിക്കത്തി. കൃത്യത്തിന് ശേഷം ആഭരണങ്ങളും പണവും സ്വത്തുക്കളുടെ രേഖകളും, പിന്നെ അമ്മയുടെ അറുത്തു മാറ്റിയ വിരലുകളും ഒരു ബാഗിലാക്കി അവർ ഇറങ്ങിപ്പോയി.

സംഭവസ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള വാടകവീട്ടിൽ വെച്ച് പോലീസ് പ്രിയയെയും അനുജിനെയും പിടികൂടി. പോലീസ് ആ ബാഗ് തുറന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു – ആഭരണങ്ങൾക്കും രേഖകൾക്കും ഒപ്പം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ അമ്മയുടെ വിരലുകൾ! വിരലടയാളം ഉപയോഗിച്ച് ബാങ്ക് ലോക്കറുകൾ തുറക്കാനായിരുന്നോ അതോ വെറും പക വീട്ടാനായിരുന്നോ ആ കൊടുംക്രൂരത? ഉത്തരം പ്രിയയുടെ മരവിച്ച മുഖത്തുണ്ടായിരുന്നു.

കോടതി അവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയിലഴിക്കുള്ളിൽ നിൽക്കുമ്പോഴും പ്രിയയ്ക്ക് കുറ്റബോധമുണ്ടായിരുന്നില്ല. “എന്നെ ഒരു മൃഗമാക്കിയത് എൻ്റെ മാതാപിതാക്കളാണ്,” എന്ന അവളുടെ വാക്കുകളിൽ, സ്നേഹം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം എങ്ങനെ തകർന്നടിഞ്ഞു എന്നതിൻ്റെ കരളലിയിപ്പിക്കുന്ന സത്യമുണ്ട്.

Tags: 2008 MURDERമിററ്റ്പ്രിയ സിംഗ്2008 കൊലപാതകംMurderANWESHANAM NEWSകൊലപാതകംMIRATEPRIYA SINGH

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies