വയോധികയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പാടൂർ പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയിലെ ലോഡ്ജിൽ നിന്ന് ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ടിന് പുലർച്ചെ 3ന് കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചു കയറിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്.
ഇവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുപ്രകാരം സുരേഷിനെതിരെ കേസെടുത്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണു സുരേഷിനെ പഴനിയിൽ നിന്നു പിടികൂടിയത്.
















