കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
2001നും 2011നും ഇടയിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായിരുന്നവരുടെ മുൻകൂർ ജാമ്യമാണ് കോടതി തള്ളിയത്.
തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും നയപരമായ കാര്യങ്ങളിലൊന്നും ഇടപൽ നടത്തിയിട്ടില്ലെന്നും ഒക്കെയാണ് ഹർജിക്കാർ കോടതിയിൽ ജാമ്യത്തിനായി കാരണങ്ങൾ കാണിച്ചത്. എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
















