ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. ലബനനിലെ കിഴക്കും തെക്കുമുള്ള നാലു ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം.
കിഴക്കൻ ലബനനിലെ ബെക്കാ വാലിയിലുള്ള ഹമ്മാറ, ഐൻഎൽടിനെ, തെക്കൻ ലബനനിലെ കഫർ ഹത്ത, അനാൻ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.
അതേസമയം ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഇസ്രയേൽ – ലബനൻ സംഘർഷത്തിനുശേഷം 2024 ൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേൽ ആക്രമണം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ദുർബലപ്പെടുത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുകൂട്ടരും പരസ്പരം കരാർ ലംഘനം ആരോപിച്ചിരുന്നു.
















