മോട്ടോർ വാഹന വകുപ്പ് പാലക്കാട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വെെദ്യുതി വിഛേദിച്ച് കെഎസ്ഇബി. വെെദ്യുതി ബില്ല് അരലക്ഷം രൂപ കടന്ന് കുടിശികയായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെൻ്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം നിലച്ചതോടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്തത്. വൈദ്യുതി ഇല്ലാത്തതോടെ ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.
















