ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
യുഡിഎഫിന്റെ ബഡാ നേതാക്കളാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയത് എന്നും 2007ൽ പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്താണ് പോറ്റി ക്ഷേത്രത്തിൽ കയറിക്കൂടിയത് എന്നും രാജു എബ്രഹാം പറഞ്ഞു.
ഡൽഹിയിൽ പോയി സോണിയാഗാന്ധിയെ കണ്ട് ബ്രേസ്‌ലെറ്റ് കെട്ടിക്കൊടുത്തത് സിപിഐഎം നേതാക്കൾ അല്ല എന്നും പി കെ ചന്ദ്രാനന്ദന്റെ കാലം മുതൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് സിപിഐഎം ആണെന്നും രാജു എബ്രഹാം പറഞ്ഞു.
















