നിയമസഭാ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെയും പരിഗണിച്ചിരുന്നെങ്കിലും ജോസഫ് തന്നെ മത്സരിക്കണമെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. സ്ഥാനാര്‍ഥിത്വം ഉടന്‍ തന്നെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. 11 തവണയാണ് പി ജെ ജോസഫ് തൊടുപുഴയില്‍ നിന്നും മത്സരിച്ചത്. 10 തവണയും വിജയിച്ചു. ജോസഫിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും അപു പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോണ്‍ഗ്രസിന്റെ വിജയം ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂല ഘടകമാണ്.
















