ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടത്തെച്ചൊല്ലി ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായുണ്ടായ ദീർഘനാളത്തെ തർക്കത്തിനൊടുവിൽ വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് മരുതംകുഴിയിലേക്കാണ് മാറ്റുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയാണ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട തർക്കം രാഷ്ട്രീയ ചർച്ചയാകുന്നത്. എംഎൽഎ ഓഫീസും കൗൺസിലർ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
















