കേരളവിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഷംനാദ് പുതുശ്ശേരിയുടെ പുതിയ പുസ്തകം ‘വിശുദ്ധന്റെ കുമ്പസാരം’ ഇന്ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വെച്ച് വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി പുസ്തക പ്രകാശനം നിർവ്വഹിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി ആർ. പാർവ്വതി ദേവി പുസ്തകം ഏറ്റുവാങ്ങും. ചടങ്ങിൽ ജ്യോതികുമാർ വി.എസ്. അദ്ധ്യക്ഷത വഹിക്കും. പ്രിജേഷ് ആച്ചാണ്ടി സ്വാഗതം ആശംസിക്കും.
ചടങ്ങിൽ സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ വിശിഷ്ട സാന്നിധ്യമായി എത്തും. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, നടനും എഴുത്തുകാരനുമായ പ്രൊഫസർ അലിയാർ, എഴുത്തുകാരി ഗിരിജ സേതുനാഥ്, നടൻ അനീഷ് രവി എന്നിവർ പങ്കെടുക്കും.
മാധ്യമ പ്രവർത്തകൻ കെ.വി. മധു, ചലച്ചിത്ര താരങ്ങളായ അംബിക മോഹൻ, രശ്മി ബോബൻ, കൃഷ്ണ കിച്ചു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിക്കും.
















