Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ശരീരം കത്തി ഉപയോഗിച്ച് മാംസവും എല്ലും വേര്‍തിരിച്ച് കഷ്ണങ്ങളാക്കി: കുക്കറില്‍ വേവിച്ച് ഉണക്കിപ്പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഓടയില്‍ ഒഴുക്കി; ഗുരുമൂര്‍ത്തി എന്ന പിശാച് കൊന്നത് ആരെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2026, 06:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വന്തം ഭാര്യയെ കൊല്ലുക മാത്രമല്ല, തെളിവു നശിപ്പിക്കാന്‍ പിന്നീട് ചെയ്തത് കേട്ടാല്‍ ഹൃദയം പൊട്ടി മരിക്കും. അത്രയും ക്രൂരതയാണ് ഗുരുമൂര്‍ത്തി എന്ന മുന്‍ സൈനികന്‍ ചെയ്തത്. 2025 ജനുവരിയിലായിരുന്നു സംഭവം. തെലങ്കാനയിലെ മീര്‍പേട്ട് ഗ്രാമം ശങ്കരാന്തി ആഘോഷങ്ങളുടെ ആലസ്യത്തില്‍ മുഴുകി നില്‍ക്കുമ്പോഴാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത വരുന്നത്. വെങ്കിടേശ്വര കോളനിയിലെ ഒരു സാധാരണ വീട്ടില്‍ നടന്ന അസാധാരണമായ ക്രൂരകൃത്യം കേട്ട് മനുഷ്യമനസാക്ഷി ഒന്നാകെ മരവിച്ചുപോയി. ആ നാടും നാട്ടുകാരും ദിവസങ്ങളോളം ഉറക്കം കിട്ടാതെ ദുസ്വപ്‌നം പോലെ ആ സംഭവം ഓര്‍ത്തിരുന്നു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തി, ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച് ഒഴുക്കികളഞ്ഞ ഗുരുമൂര്‍ത്തി എന്ന മുന്‍ സൈനികന്റെ കഥ, കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികമായ അധ്യായങ്ങളിലൊന്നാണ്.

ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ 45കാരന്‍ ഗുരുമൂര്‍ത്തിയും 35കാരിയായ ഭാര്യ മാധവിയും പുറമെ നോക്കുന്നവര്‍ക്ക് സന്തോഷവതികളായ ദമ്പതികളായിരുന്നു. രണ്ട് മക്കളുമൊത്ത് അഞ്ചു വര്‍ഷമായി വെങ്കിടേശ്വര കോളനിയില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. സാമ്പത്തികമായി മികച്ച നിലയില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തില്‍ പക്ഷേ, ഉള്ളിന്റെയുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടായിരുന്നു എന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു. ശങ്കരാന്തി ആഘോഷങ്ങള്‍ക്കായി മാധവിയുടെ വീട്ടില്‍ പോയതായിരുന്നു കുടുംബം. എന്നാല്‍, സ്‌കൂള്‍ അവധി ആയതിനാല്‍ മക്കള്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് തീരുമാനിച്ചതോടെ ഗുരുമൂര്‍ത്തിയും മാധവിയും മാത്രം തങ്ങളുടെ വീട്ടിലേക്ക് മടങ്ങി.

ആ മടക്കയാത്ര ഒരു ദുരന്തത്തിലേക്കുള്ള വഴിതുറക്കലായിരുന്നു. ജനുവരിയിലെ മഞ്ഞുപെയ്യുന്ന ഒരു രാത്രി. ഗുരുമൂര്‍ത്തി മദ്യപിക്കുന്ന കൂട്ടത്തിലാണ്. അന്നും മിലിട്ടറി ക്വാട്ടയില്‍ കിട്ടിയ റം നല്ലപോലെ കുടിച്ചു. ബോധം പാതി പോയെങ്കിലും വീഴാതെ നിന്നു. മക്കളെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ആര് പോകും എന്ന നിസ്സാര തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിക്ക് ജോലിത്തിരക്കുണ്ടെന്നും നീ പോയി മക്കളെ കൊണ്ടുവരണമെന്നും ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു. ‘നിങ്ങളുടേത് കളക്ടര്‍ ജോലിയൊന്നുമല്ലല്ലോ, വെറും സെക്യൂരിറ്റി ജോലിയല്ലേ’ എന്ന മാധവിയുടെ മറുപടി ഗുരുമൂര്‍ത്തിയെ പ്രകോപിതനാക്കി. ഇതുകേട്ട് ഗുരുമൂര്‍ത്തിയുടെ ഉല്‌ളിലുറങ്ങിക്കിടന്ന മൃഗം ഉണര്‍ന്നു.

ദേഷ്യം നിയന്ത്രിക്കാനാവാതെ അയാള്‍ മാധവിയുടെ മുടിയില്‍ പിടിച്ച് ചുമരിലേക്ക് ആഞ്ഞിടിച്ചു. തല പൊട്ടി രക്തം വാര്‍ന്ന് മാധവി കുഴഞ്ഞുവീണു. നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയും ചെയ്തു. അടിച്ച ശേഷം ഗുരുമൂര്‍ത്തി വീണ്ടും മദ്യപിച്ചു. ലക്കുകെട്ട് മയങ്ങിപ്പോയി. അപ്പോഴും ഭാര്യ അടികൊൊണ്ട് കിടക്കുന്നു എന്നുതന്നെയാണ് ഗുരുമൂര്‍ത്തിയും കരുതിയത്. ബോധം തെളിഞ്ഞപ്പോള്‍ ഗുരുമൂര്‍ത്തി കണ്ടത് ഭാര്യയുടെ നിശ്ചലമായ ശരീരമാണ്. കുറ്റബോധത്തേക്കാള്‍ ഉപരി, പിടിക്കപ്പെടുമോ എന്ന ഭയമാണ് അയാളെ പിടികൂടിയത്. പിന്നീട് നടന്നത് ഒരു ഹൊറര്‍ സിനിമയെ വെല്ലുന്ന ക്രൂരതകളാണ്. മൃതദേഹം എങ്ങനെ ഇല്ലാതാക്കാം എന്നറിയാന്‍ ഗുരുമൂര്‍ത്തി ആശ്രയിച്ചത് ഗൂഗിളിനെയും യൂട്യൂബിനെയും ആയിരുന്നു.

ശരീരം എങ്ങനെ തെളിവില്ലാതെ നശിപ്പിക്കാം എന്ന് അയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. തന്റെ പരീക്ഷണം വിജയിക്കുമോ എന്നറിയാന്‍, സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്ന ഒരു തെരുവുനായയെ അയാള്‍ ആദ്യം കൊലപ്പെടുത്തി. നായയുടെ ശരീരം കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച്, ഉണക്കിപ്പൊടിച്ച് കളയാന്‍ സാധിക്കുമെന്ന് അയാള്‍ ഉറപ്പുവരുത്തി. ഇതേ ക്രൂരത സ്വന്തം ഭാര്യയോടും ചെയ്യാന്‍ അയാള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മാധവിയുടെ ശരീരം വലിയ കത്തി ഉപയോഗിച്ച് കഷ്ണങ്ങളാക്കി. മാംസവും എല്ലും വേര്‍തിരിച്ച്, ഹീറ്റര്‍ ഉപയോഗിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചു. ശേഷം കുക്കറിലിട്ട് വേവിച്ച്, ഉണക്കിപ്പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി.

ഈ അവശിഷ്ടങ്ങള്‍ രണ്ട് ബാഗുകളിലാക്കി അടുത്തുള്ള മലിനജല ഓടയില്‍ ഒഴുക്കിക്കളഞ്ഞു. ശേഷം, ഫോറന്‍സിക് വിദഗ്ധര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം രാസലായനികള്‍ ഉപയോഗിച്ച് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി. മാധവിയെ കാണാനില്ലെന്ന് കാണിച്ച് മാധവിയുടെ അമ്മയും ഗുരുമൂര്‍ത്തിയും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. എന്നാല്‍, മാധവിയുടെ അമ്മയ്ക്ക് മരുമകനില്‍ സംശയമുണ്ടായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഗുരുമൂര്‍ത്തിയെ കുടുക്കിയത്. കാണാതായ ദിവസം മുതല്‍ ഗുരുമൂര്‍ത്തിയുടെ ഫോണില്‍ നിന്ന് ആര്‍ക്കും കോളുകള്‍ പോയിരുന്നില്ല. എന്നാല്‍, ‘മൃതദേഹം എങ്ങനെ നശിപ്പിക്കാം’ എന്നതുമായി ബന്ധപ്പെട്ട ഇയാളുടെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി നിര്‍ണ്ണായക തെളിവായി.

മാധവി വീടിന് പുറത്തേക്ക് പോയി എന്ന് ഗുരുമൂര്‍ത്തി മൊഴി നല്‍കിയെങ്കിലും, സി.സി.ടി.വി ദൃശ്യങ്ങളില്‍ മാധവി പുറത്തുപോയതായി കണ്ടില്ല. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് സംഭവിച്ചതാണോ, അതോ ആസൂത്രിതമായ കൊലപാതകമാണോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്തു തന്നെ ആയാലും തെളിവു നശിപ്പിക്കാന്‍ ഗുരുമൂര്‍ത്തി നടത്തിയ പിശാചിന്റെ രീതിയാണ് ഏറ്റവും ഭയാനകം.

ReadAlso:

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

CONTENT HIGH LIGHTS; The body was cut into pieces, separated into flesh and bones with a knife: cooked in a cooker, dried, ground into a paste, and poured into a drain; Who was killed by the demon Gurumurthy?

Tags: MADHAVITHELUNGANAശരീരം കത്തി ഉപയോഗിച്ച് മാംസവും എല്ലും വേര്‍തിരിച്ച് കഷ്ണങ്ങളാക്കികുക്കറില്‍ വേവിച്ച് ഉണക്കിപ്പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഓടയില്‍ ഒഴുക്കിwifeഗുരുമൂര്‍ത്തി എന്ന പിശാച് കൊന്നത് ആരെ ?MURDER CASEANWESHANAM NEWSsecurityDRDOgurumoorthyMILITARY OFFICER

Latest News

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies