വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം ചൂടുപിടിപ്പിക്കാൻ എം.എം. മണി വീണ്ടും മത്സരരംഗത്തിറങ്ങുന്നു എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. പാർട്ടിയുടെ രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകി മണിയെ വീണ്ടും ഉടുമ്പൻചോലയിൽ തന്നെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം എം മണി മത്സരിക്കണമെന്നാണ് ആവശ്യം. ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ.
എം എം മണിക്ക് പകരം മറ്റു പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ജയ സാധ്യത കൂടുതൽ എംഎം മണിക്ക് എന്നാണ് കണക്കുകൂട്ടൽ. 38305 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ എംഎം മണി ഉടുമ്പൻചോലയിൽ വിജയിച്ചത്.
















