കെ സി വേണുഗോപാലും വി ഡി സതീശനും എല്ലാ വര്‍ഗീയതയ്ക്കും പ്രോത്സാഹനം നല്‍കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കോണ്‍ഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടവെന്നും അധികാരത്തില്‍ വരില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ട നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയാല്‍ അതിന്റെ ലാഭം ഉണ്ടാക്കാമെന്ന് കരുതുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
















