മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക തൊഴിലാളികളുടെ വേതനവും ജോലി സമയവും സംബന്ധിച്ച് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ നിർണ്ണായക ധാരണയിലെത്തി. തൊഴിലാളികളുടെ ജോലി സമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറച്ചു. വേതന വർദ്ധനവ് ഒരു വർഷത്തിന് ശേഷം മതിയെന്നാണ് നിലവിലെ തീരുമാനം.
‘സിനിമ മേഖലയിൽ മൊത്തത്തിൽ ഒരു അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. തൊഴിലാളി മേഖലയിലുള്ള ഒരു പ്രശ്നമാണ് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും ആയിട്ട് ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുമൂന്നു ദിവസമായി ചർച്ചകൾ നടക്കുകയാണ്. തൊഴിലാളികൾക്ക് ഭാരം കുറയ്ക്കുക. തൊഴിൽ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യബോധത്തോടെ കൂടി തന്നെയാണ് ഇപ്പോൾ തൊഴിലാളി സംഘടന എന്ന മുന്നോട്ടുവന്നത്. അത് നിർമ്മാതാക്കളുടെ സംഘടനയും ആയിട്ട് ഇപ്പോൾ സംസാരിച്ച് ഏറെക്കുറെ സെറ്റിൽ ആവുന്നു എന്നാണ് കിട്ടുന്ന വിവരം. 16 മണിക്കൂർ ആയിരുന്നു ഇപ്പോൾ തൊഴിലാളികളുടെ ജോലി സമയം. അത് 12 മണിക്കൂറായി നിജപ്പെടുത്താൻ തീരുമാനിച്ചു.
രാവിലെ ആറുമണിക്ക് തുടങ്ങിയാൽ വൈകിട്ട് ആറുമണിക്ക് അവസാനിക്കുന്ന നിലയിലേക്കാണ് ഇപ്പോൾ പോകുന്നത്. അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടൊപ്പം തന്നെ പ്രൊഡ്യൂസർ മാർക്ക് അതിൽ ഗുണമുണ്ടാകുന്ന നിലയിലേക്കും ആണ് കാര്യങ്ങൾ പോകുന്നത്’.
പോകുന്നത്.
movie
















