ഉപരോധം ലംഘിച്ച് വെനസ്വേലയിൽ നിന്നും എണ്ണ കടത്തിയെന്നാരോപിച്ച് ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള ‘മറിനേര’ എന്ന കപ്പലിൽ മൂന്ന് ഇന്ത്യൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ട്.
കപ്പലിൽ ആകെ 28 ജീവനക്കാരാണുള്ളത്. ഇതിൽ 17 യുക്രെയ്‌ൻ സ്വദേശികളും, 6 ജോർജിയൻ സ്വദേശികളും, 3 ഇന്ത്യക്കാരും, കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെ 2 റഷ്യക്കാരും ഉൾപ്പെടുന്നു.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.
പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പൽ പിടിച്ചെടുത്തു.
ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
















