മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തൽ. സംസ്‌കൃത അധ്യാപകന്‍ അനിലിനെതിരെയാണ് കൂടുതൽ കണ്ടെത്തലുകൾ.
സ്കൂളിൽ വെച്ചും ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി. ചില വിദ്യാർത്ഥികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നും വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകി.
വിഷയത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. നിലവിൽ അനിൽ റിമാൻഡിലാണ്. ഇന്നലെ അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ത്ഥികളാണ് പൊലീസിൽ മൊഴി നൽകിയത്.
















