പ്രേക്ഷകർക്ക് സുപരിചിതയാണ് ബിഗ് ബോസ് മലയാളം സീസൺ സെവനിലെ മത്സരാർത്ഥിയും അവതാരകയുമായ മസ്‍താനി. ഇപ്പോളിതാ തന്റെ വ്യക്തിപരമായൊരു കാര്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്താനി. മസ്താനി അവതാരകയായ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിൽ അഭിമുഖത്തിനായി എത്തിയവരോട് സംസാരിക്കുന്നതിനിടെ ആണ് താരം തന്റെ ഉമ്മയെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.
”ഞാനും അനിയത്തിയും ഉമ്മയും അടങ്ങുന്നതാണ് കുടുംബം. വീണ്ടുമൊരു വിവാഹം കഴിക്കാൻ ഉമ്മയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. ആദ്യം ഉമ്മയ്ക്ക് പേടിയായിരുന്നു. കാരണം രണ്ട് പെൺകുട്ടികളാണല്ലോ. വീണ്ടും വിവാഹം കഴിച്ചാൽ വരുന്നയാൾ എങ്ങനെയായിരിക്കും എങ്ങനെയാകും പെരുമാറുക എന്നൊക്കെയുള്ള ഭയമായിരുന്നു.
ഇപ്പോൾ ഞങ്ങൾ രണ്ട് പെൺമക്കളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി. ഇപ്പോഴും വേറൊരു വിവാഹത്തിന് ഉമ്മയെ ഞാൻ നിർബന്ധിക്കാറുണ്ട്. സിംഗിൾ പാരന്റായിരുന്നവർ വീണ്ടും വിവാഹം കഴിച്ച വീഡിയോ കാണിച്ച് മോട്ടിവേറ്റ് ചെയ്യാറുമുണ്ട്. എന്നാലും ഉമ്മയെ എന്തോ ഒന്ന് പിന്നിൽ നിന്നും വലിക്കുകയാണ്. ഞാൻ കല്യാണം കഴിക്കും മുമ്പ് എന്റെ ഉമ്മയെ ഒരാളുടെ കൈപിടിച്ച് കൊടുക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്റെ ഉമ്മയ്ക്ക് നല്ലൊരു പങ്കാളിയെ ലഭിക്കുന്നത് കാണാനും അവർ നല്ലൊരു ജീവിതം നയിക്കുന്നത് കാണാനും ആഗ്രഹമുണ്ട്”,
















