പരിയാരം മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ടോമിന്‍റെ അച്ഛനെ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
















