തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ ഗവേഷകർ.
ഇത് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ജനുവരി 10ന് ഉച്ചയ്ക്ക് ശേഷം വടക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ട്രിങ്കോമലിക്കും ജാഫ്നയും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
കേരളത്തിൽ ജനുവരി 10 മുതൽ 13 വരെ തീയതികളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















