തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. എൻജിനീയറിങ് വിദ്യാർത്ഥിയായ കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപം അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഭിഷേക്. അപകടത്തിൽ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായി പരിക്കേറ്റ കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















