രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ നിലപാട് വ്യക്തമാക്കി. രാഹുൽ ഇപ്പോൾ കോൺഗ്രസിലിലെന്നും അതിനാൽ എംഎൽഎ സ്ഥാനം ആവശ്യപ്പെടാൻ കോൺഗ്രസിന് കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. രാഹുൽ വിഷയത്തിലുള്ള തൻ്റെ നിലപാട് കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വിഷയത്തിൽ ഫറയാനൊന്നുമില്ല. പ്രവർത്തിക്കാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി വളരെ നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. രാഹുൽ കാര്യത്തിൽ പാർട്ടി ഒറ്റകെട്ടായാണ് തീരുമാനം എടുത്തത്. ഇത്തരം തീരുമാനം ഒരു പാർട്ടിയും എടുത്തിട്ടില്ല. സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ അത് അപ്പോൾ നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു.
















