ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നു. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു. ഇറാനിലെ സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി സൈനികാക്രമണം ഉൾപ്പെടെയുള്ള വഴികൾ ട്രംപ് പരിശോധിക്കുന്നു.
പ്രതിഷേധത്തിൽ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ കൊല്ലപ്പെട്ടുവെന്നണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കെതിരെ ഇറാനിയൻ അധികൃതർ നടപടികൾ ശക്തമാക്കി. രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മറുപടിയായി ഡിസംബർ 28 നാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധതക്കാർക്കെതിരായ ഇറാന്റെ നടപടിയിൽ ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് സൈനിക നടപടി ആലോചനയിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നത്.
















